Rains flood Kochi, waterlogging in several parts, road caves in at Kalamassery<br />കഴിഞ്ഞ വർഷം കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാനകൾ, കനാലുകൾ, തോടുകൾ എന്നിവ വൃത്തിയാക്കുന്നതിനുള്ള നടപടികൾ മഴക്കാലത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മഴ കനത്തതോടെ ഈ പ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്.
